Saturday, May 3, 2008

B.Tech(AEI) Previous University Question Papers

First Year B.Tech(AEI) Previous University(Calicut) Question Papers available here:
http://appliedrocks.blogspot.com/

Sunday, March 30, 2008

വീണ്ടും കാണാം...

പരീക്ഷ അടുത്തു. ഓണ്‍ലൈന്‍ എക്സ്ട്രാ-കരിക്കുലര്‍ ആക്ടീവിറ്റീസിന് തല്‍ക്കാലം അവധി. രണ്ട് മാസം കഠിനപ്രയത്നം(എന്താവുമോ, എന്തൊ!!!). അതിനുശേഷം കാണാം. അതുവരെ വണക്കം.
പിന്നെ ഒരു സൈറ്റ് തുടങ്ങി എന്നു പറഞ്ഞിരുന്നല്ലൊ, അതു പൂട്ടിപ്പോയി.
വേറെ ഒരെണ്ണം തുടങ്ങിയിട്ടുണ്ട്: http://www.indiaexplora.blogspot.com/
(ഔപചാരിക ഉദ്ഘാടനം ആഗസ്ത് 15ന്).
അപ്പൊ, ഇനിയും വൈകിയാല്‍ ലേറ്റ് ആകും.
അതുകൊണ്ട്, വിട, മൂന്നു വിട...

Wednesday, March 26, 2008

തകര്‍പ്പന്‍ ഭൗതികശാസ്ത്ര ഇന്ററാക്ടീവ് പ്രോഗ്രാമ്മുകള്‍!!!

http://phet.colorado.edu/new/simulations/index.php
ഈ വെബ് സൈറ്റില്‍ ഹൈസ്കൂള്‍ മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ തകര്‍പ്പന്‍ ഇന്‍ററാക്ടീവുകള്‍ ലഭ്യമാണ്(സൗജന്യമായി).

Sunday, November 11, 2007

e - പുസ്തകം ആര്‍ക്കെങ്കിലും വേണോ!!!

http://www.gutenberg.org/wiki/Main_Page
17000 e-പുസ്തകങ്ങള്‍ ഈ വെബ്സൈറ്റില്‍‍ സൗജന്യമായി ലഭിയ്ക്കും. ഹൗണ്ട് ഓഫ് ബാസ്കര്‍ വില്ലെയും‍ ദി ടെമ്പസ്റ്റും ഒളിവര്‍ ട്വിസ്റ്റും അങ്ങനെ മഹാഭാരതം(english) വരെ.

Thursday, November 8, 2007

ILDC-യില്‍ മലയാളം ഫോണ്ടുകള്‍.

നൂറുകണക്കിന് മലയാളം ഫോണ്ടുകളും കുറച്ച് മലയാളം ടൂളുകളും ഈ വെബ്സൈറ്റില്‍‍‍ സൗജന്യമായി ലഭിയ്ക്കും.
http://www.ildc.gov.in/

എന്‍റമ്മേ...എന്‍റെ ബ്ലോഗില്‍ പുലി.

http://blogofvinu.blogspot.com/2007/11/blog-post_07.html - ഈ പോസ്റ്റിന് അംബിയും, അനിവാരും എഴുതിയ കമന്‍റുവായിയ്ക്കുക.

Wednesday, November 7, 2007

ലിനക്സ്, കമന്‍റുകള്‍ക്ക് മറുപടി...

1. പൊരിഞ്ഞ കൂവലും ചീമുട്ടയേറും(http://blogofvinu.blogspot.com/2007/11/blog-post_3828.html - ന്‍റെ കമന്‍റ് ബോക്സ് നോക്കുക) കിട്ടിയതിനാല്‍‍‍‍‍‍‍‍‍‍ ലിനക്സിന്‍റെ സ്ഥിരതയെ സംബന്ധിച്ച വരി ബ്ലോഗ് ഓഫ് വിനു പിന്‍‍‍‍‍‍വലിച്ചിരിക്കുന്നു.
2. ഞാന്‍‍ മൈക്രോസോഫ്റ്റിന്‍റെ ശത്രുവല്ല എന്നു മാത്രമല്ല 4-5 വര്‍ഷങ്ങളായി ഞാന്‍‍ മുഖ്യമായി ആശ്രയിക്കുന്നതും ബില്‍‍ ഗേറ്റ്സിനെയാണ്.
3. പക്ഷേ, ലിനക്സില്ലായിരുന്നെങ്കില്‍ ബില്‍‍‍‍‍‍‍‍ഗേറ്റ്സ് വ്യാജന്‍മാനര്‍‍‍ക്ക് നേരേ അടച്ചുവച്ച കണ്ണ് എന്നേ തുറന്നേനെ.
4. ഒരു ബൂലോഗന്‍റെ സംശയപരിഹാരം എന്ന ഉദ്ദേശ്യത്തോടെ എഴുതിയ പോസ്റ്റില്‍, ലിനക്സിന്‍റെ പ്രത്യേകതകളായിരുന്നു മുഖ്യവിഷയം.
5. ഒരുകാര്യം കൂടി, ഞാന്‍ "ബുദ്ധിജീവി"യോ "പുലി"യോ അല്ല.
(NB: ഈ പോസ്റ്റ് ഒരു പ്രീണനമായി ആരും കരുതരുത്. കമന്‍റുകള്‍ക്കും പിന്തുണയ്ക്കും അങ്ങേയറ്റം നന്ദി. നെഹ്റു കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞത് പോലെ, "എന്നെ വെറുതെവിടരുത് ", കമന്‍റ് ചെയ്ത് നന്നാക്കിയെടുക്കണം...)

Saturday, November 3, 2007

ലിനക്സിനെക്കുറിച്ച് ചിലത്

(ലിനക്സ് എന്താണെന്ന് ചോദിച്ച ആ ചേട്ടന്, ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.)
ലളിതമായിപ്പറഞ്ഞാല്‍ സോഫ്ട് വെയറുകള്‍ രണ്ട് തരമാണുള്ളത് :
1.സിസ്റ്റം സോഫ്ട് വെയറുകള്‍
2.അപ്ലിക്കേഷന്‍ സോഫ്ട് വെയറുകള്‍

=> ഉപഭോക്താവിന്‍റെ പ്രത്യേക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ നിര്‍മ്മിക്കപ്പെടുന്നവയാണ് അപ്ലിക്കേഷന്‍ സോഫ്ട് വെയറുകള്‍.
ഉദാ:
*അഡോബ് ഫോട്ടൊഷോപ്പ് (ഇമേജ് പ്രൊസസ്സിങ്ങ് ),
*വിന്‍ഡോസ് മീഡിയ പ്ലേയര്‍ (വീഡിയോ, ഓഡിയോ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍),
*മൈക്രോസോഫ്റ്റ് വേഡ് (ടെക്സ്ട് ഫയലുകള്‍ നിര്‍മ്മിയ്ക്കാന്‍),
*ജിമ്പ് (ഇമേജ് പ്രൊസസ്സിങ്ങ് )...

=> ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ, അടിത്തറ എന്നുപറയാവുന്ന, സോഫ്ട് വെയറുകളാണ് സിസ്റ്റം സോഫ്ട് വെയറുകള്‍ എന്നറിയപ്പെടുന്നത് (പൊതുവായി ഓപ്രേറ്റിങ്ങ് സിസ്റ്റം എന്നു തന്നെ പറയാം).
ഉദാ:
*മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് xp, വിന്‍ഡോസ് 98, വിന്‍ഡോസ് millenium, വിന്‍ഡോസ് vista...
*വിവിധ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളായ റെഡ് ഹാറ്റ്, ഡെബിയന്‍, ഉബുണ്ടു, ഫെഡോറ, സുസെ എന്നിവ
*മാക്കിന്‍റോഷ് പുറത്തിറക്കുന്ന ടൈഗര്‍
ഇവയാണ് പുതുതലമുറയിലെ പ്രമുഖര്‍.

ഇതില്‍ മൈക്രോസോഫ്ടിന്‍റെയും മാക് എന്ന ഓമനപ്പേരിലറിയപ്പെടുന്ന മാക്കിന്‍റോഷിന്റെയും ഓപ്രേറ്റിങ്ങ്
സിസ്റ്റങ്ങള്‍ ചിലവേറിയവയാണ്.
മിക്ക ലിനക്സ് ഡിസ്ട്രിബ്യൂഷനുകളും സൗജന്യമോ താരതമ്യേന ചിലവ് കുറഞ്ഞതോ ആണ്. മൈക്രോസോഫ്റ്റും മാക്കും കോപ്പിറൈറ്റെഡ് ആണ്. അത് കോപ്പിചെയ്യാനോ വിതരണം ചെയ്യുവാനോ നമുക്ക് അവകാശമില്ല.
ലിനക്സ് പിന്തുടരുന്നത് കോപ്പിലെഫ്റ്റ് എന്ന് കണ്‍സപ്റ്റ് ആണ്. അതായത് പകര്‍ത്തുവാനും വിതരണം
ചെയ്യുവാനുമുള്ള അവകാശം നമുക്ക് നല്‍കിയിരിക്കുന്നു (സാമ്പത്തികനേട്ടത്തിനായിട്ടല്ലാതെ).
താല്‍പര്യവും അറിവും ഉള്ളവര്‍ക്ക്, സോഫ്ട് വെയര്‍ മോഡിഫൈ ചെയ്യാനുള്ള അവകാശം ലിനക്സ് നല്കുന്നു.

മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ലിനക്സിനെ സ്വതന്ത്രസോഫ്റ്റ് വെയറിന്‍റെ ഗണത്തില്‍‍‍ പെടുത്തുന്നു.

ലിനസ് ടോര്‍വാഡ്സ് ആണ് ലിനക്സിന്‍റെ പിതാവ്. GNUവിന്റെ പ്രാരംഭകനായ റിച്ചാഡ് സ്റ്റാള്‍മാനും ഈ
സ്ഥാനത്തിനര്‍ഹനാണ്. (അദ്ദേഹം ലോകമെമ്പാടും സ്വതന്ത്രസോഫ്ട് വെയറുകളുടെ പ്രചരണത്തിന് നേതൃത്വം
നല്‍കുന്നു).
കാലാകാലങ്ങളില്‍ പല പല ഉപഭോക്താക്കളും ഡെവലപ്പര്‍മാരും വഴി ലിനക്സ് വളര്‍ന്നു, ഇപ്പോഴും
വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇത് വായിച്ചുകൊണ്ടിരിക്കുന്ന സമയത്തുപോലും ഏതെങ്കിലും ഒരു ലിനക്സ്
ഡിസ്ട്രിബ്യൂഷന്‍റെ പുതിയ പതിപ്പ് റിലീസ് ആകുന്നുണ്ടാകും. അത്ര ഡൈനാമിക്ക് ആണ് ലിനക്സിന്‍റെ ലോകം.

Saturday, October 13, 2007

Ubuntu Linux ഇവിടെ കിട്ടും.

ubuntu, edubuntu, kubuntu എന്നീ ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍ ‍സൗജന്യമായി ലഭിക്കും എന്ന് ചിലരെങ്കിലും കേട്ടിരിയ്ക്കും. ഇതറിയാത്തവര്‍ക്കും, എവിടെയാണത് ലഭിയ്ക്കുക എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഈ പോസ്റ്റ് സഹായകമാകുമെന്ന് കരുതുന്നു.
https://shipit.ubuntu.com/ >
https://shipit.edubuntu.org/ >
https://shipit.kubuntu.org/ >
സൗജന്യ സി.ഡി. മുകളില്‍ നല്‍കിയിരിക്കുന്ന വെബ് സൈറ്റുകളില്‍ ലഭ്യമാണ്‌. വെബ് സൈറ്റില്‍ മുകളില്‍ വലതുഭാഗത്തായി കാണുന്ന login / register എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇ-മെയില്‍ അഡ്രസ്സ് ഉപയോഗിച്ച് രെജിസ്റ്റര്‍ ചെയ്യുക. മൂന്നു സൈറ്റുകള്‍ക്കുംകൂടി ഒരു രെജിസ്ട്രേഷന്‍ മതി. ഇ-മെയില്‍ അഡ്രസ്സും പാസ്സ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ആവശ്യമുള്ള സി.ഡി. സെലക്ട് ചെയ്യുക. പോസ്റ്റല്‍ചിലവ് പോലുമില്ലാതെ സി.ഡി. ഒന്നൊന്നര മാസത്തിനുള്ളില്‍ വീട്ടിലെത്തും.

Sunday, September 30, 2007

ദരിദ്രരുടെ പിള്ളേര് എങ്ങനെയെങ്കിലും പഠിച്ചോട്ടെ!!!

G.H.S.S. Puthupparamba-യിലെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയിലാണ് ഞാനിതെഴുതുന്നത്. 2003-2004 അദ്ധ്യയനവര്‍ഷത്തിലാണ് ഞാനുള്‍പ്പെടുന്ന ഒരു ബാച്ച് വിദ്യാര്‍ത്ഥികള്‍ പുതുപ്പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ ചരിത്രത്തിലാദ്യമായി 40%-ത്തിലധികം വിജയവുമായി(80%) S.S.L.C. പഠിച്ചിറങ്ങിയത്. ഇക്കഴിഞ്ഞ വര്‍ഷം അത് 93% ആയിരിക്കുന്നു. പ്രധാന വിഷയങ്ങളില്‍ അദ്ധ്യപകര്‍ കുറവുള്ളപ്പോള്‍ തന്നെയാണ്, ഉള്ള അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ട് സ്കൂള്‍ ഈ വിജയം കൈവരിച്ചത്.
ഈ കാര്യക്ഷമതാവര്‍ഷത്തില്‍ സ്കൂളിലെ അദ്ധ്യാപക ഒഴിവുകള്‍ അഞ്ചിലേറെയാണ്. മുന്നേറുന്ന ഒരു സ്കൂളിനെ തകര്‍ക്കുവാന്‍ ഇനിയെന്തുവേണം? സര്‍വ്വ ശിക്ഷാ അഭിയാന്‍ ഇനി എന്നാണ് സര്‍വ്വരക്ഷാ അഭിയാന്‍ ആയി മാറുക. പൊതു അറിവിലേക്ക് സ്കൂളിലെ അദ്ധ്യാപക വേക്കന്‍സി ലിസ്റ്റിതാ.
L.P. Arabic -1
L.P. Teacher-1
H.S.A (Natural Science) -2
H.S.A (Malayalam) -1
H.S.A (English) -1
Clerk -1